Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RDO

കോടതി ഉത്തരവ് പാലിച്ചില്ല; മൂവാറ്റുപുഴ ആര്‍ഡിഒയ്ക്ക് 25,000 രൂപ പിഴ

കൊ​​​ച്ചി: ഭൂ​​​മി ത​​​രംമാ​​​റ്റ അ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​തു പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന കോ​​​ട​​​തി നി​​​ര്‍ദേ​​​ശം പാ​​​ലി​​​ക്കാ​​​ത്ത​​​തി​​​ന് മൂ​​​വാ​​​റ്റു​​​പു​​​ഴ ആ​​​ര്‍ഡി​​​ഒ വി.​​​ഇ. അ​​​ബ്ബാ​​​സി​​​ന് 25,000 രൂ​​​പ പി​​​ഴ​​​ശി​​​ക്ഷ. എ​​​റ​​​ണാ​​​കു​​​ളം ചേ​​​രാ​​​ന​​​ല്ലൂ​​​ര്‍ സ്വ​​​ദേ​​​ശി മ​​​നു ആ​​​ന്‍റ​​​ണി സ​​​മ​​​ര്‍പ്പി​​​ച്ച ഹ​​​ര്‍ജി​​​യി​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി പി.​​​വി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ന്‍റെ ഉ​​​ത്ത​​​ര​​​വ്.

ത​​​ന്‍റെ ഭൂ​​​മി ഡാ​​​റ്റാ ബാ​​​ങ്കി​​​ല്‍നി​​​ന്നു നീ​​​ക്കംചെ​​​യ്യാ​​​ന്‍ മ​​​നു ന​​​ല്‍കി​​​യ അ​​​പേ​​​ക്ഷ മു​​​മ്പ് ക​​​ണ​​​യ​​​ന്നൂ​​​ര്‍ താ​​​ലൂ​​​ക്കി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​മ്പോ​​​ള്‍ ആ​​​ര്‍ഡി​​​ഒ അ​​​ബ്ബാ​​​സ് ത​​​ള്ളി​​​യി​​​രു​​​ന്നു. ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍ ഉ​​​ത്ത​​​ര​​​വ് പാ​​​ലി​​​ച്ച് അ​​​പേ​​​ക്ഷ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടെ​​​ങ്കി​​​ലും പ​​​ഴ​​​യ നി​​​ല​​​പാ​​​ടു​​​ത​​​ന്നെ സ്വീ​​​ക​​​രി​​​ച്ചു. അ​​​പേ​​​ക്ഷ നി​​​ര​​​സി​​​ക്കു​​​ന്നെ​​​ങ്കി​​​ല്‍ തൃ​​​പ്തി​​​ക​​​ര​​​മാ​​​യ കാ​​​ര​​​ണം വി​​​ശ​​​ദീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യ​​​ട​​​ക്കം പാ​​​ലി​​​ക്കാ​​​തെ​​​യാ​​​യി​​​രു​​​ന്നു ന​​​ട​​​പ​​​ടി.

താ​​​ന്‍ ന​​​ല്‍കി​​​യ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​ല്ലെ​​​ന്ന വാ​​​ദ​​​മാ​​​ണു മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ആ​​​ര്‍ഡി​​​ഒ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​ത്. എ​​​ന്നാ​​​ല്‍, ഇ​​​തു സ​​​ത്യ​​​മ​​​ല്ലെ​​​ന്ന് കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. കേ​​​സി​​​ല്‍ സ​​​ത്യ​​​വാ​​​ങ്മൂ​​​ലം സ​​​മ​​​ര്‍പ്പി​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ ആ​​​ര്‍ഡി​​​ഒ, അ​​​തു സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നി​​​ല്‍ കെ​​​ട്ടി​​​വ​​​യ്ക്കാ​​​ന്‍ ശ്ര​​​മി​​​ച്ച​​​തി​​​നെ കോ​​​ട​​​തി രൂ​​​ക്ഷ​​​മാ​​​യി വി​​​മ​​​ര്‍ശി​​​ച്ചു.

സ​​​ര്‍ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നെ പ​​​ഴി​​​ചാ​​​രി ര​​​ക്ഷ​​​പ്പെ​​​ടാ​​​ന്‍ ശ്ര​​​മി​​​ച്ച ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ന്‍റെ ന​​​ട​​​പ​​​ടി നീ​​​തി​​​ന്യാ​​​യ വ്യ​​​വ​​​സ്ഥ​​​യോ​​​ടു​​​ള്ള വെ​​​ല്ലു​​​വി​​​ളി​​​യാ​​​ണെ​​​ന്ന് കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു. കാ​​​ക്ക​​​നാ​​​ട് സ​​​ബ് ക​​​ള​​​ക്ട​​​റും അ​​​പേ​​​ക്ഷ പ​​​രി​​​ശോ​​​ധി​​​ച്ചു നി​​​ര​​​സി​​​ച്ചി​​​രു​​​ന്നു. ര​​​ണ്ട് ഉ​​​ത്ത​​​ര​​​വു​​​ക​​​ളും കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി.

ഹ​​​ര്‍ജി​​​ക്കാ​​​ര​​​ന്‍റെ അ​​​പേ​​​ക്ഷ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ള്‍ പാ​​​ലി​​​ച്ച് ര​​​ണ്ടു മാ​​​സ​​​ത്തി​​​ന​​​കം പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ നി​​​ര്‍ദേ​​​ശി​​​ച്ച് ഹ​​​ര്‍ജി തീ​​​ര്‍പ്പാ​​​ക്കു​​​ക​​​യും ചെ​​​യ്തു. പി​​​ഴ​​​സം​​​ഖ്യ ഒ​​​രു മാ​​​സ​​​ത്തി​​​ന​​​കം ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ മെ​​​ഡി​​​ക്ക​​​ല്‍ എ​​​യ്ഡ് സ്‌​​​കീ​​​മി​​​ല്‍ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നും വീ​​​ഴ്ച വ​​​രു​​​ത്തി​​​യാ​​​ല്‍ ശ​​​മ്പ​​​ള​​​ത്തി​​​ല്‍നി​​​ന്ന് തു​​​ക ഈ​​​ടാ​​​ക്കാ​​​നും കൃ​​​ത്യ​​​വി​​​ലോ​​​പ​​​ത്തി​​​ല്‍ വ​​​കു​​​പ്പു​​​ത​​​ല ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​നും ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍ദേ​​​ശി​​​ച്ചു.

Latest News

Corehub Up